പുതുതായി നിര്‍മിക്കുന്ന കെട്ടിടം 1000 ചതുരശ്രമീറ്റര്‍ വരെയുള്ളതാണെങ്കില്‍ അഗ്നിരക്ഷാസേനയുടെ എതിര്‍പ്പില്ലാരേഖ ആവശ്യമില്ല. പുതിയ കെട്ടിട നിര്‍മാണ ചട്ടത്തിലാണ് ഈ മാറ്റം. അഗ്നിരക്ഷാ സംവിധാനമുണ്ടെന്ന് തദ്ദേശഭരണകൂടം ഉറപ്പുവരുത്തിയാല്‍ മതി. വ്യവസായ സ്ഥാപന കെട്ടിടങ്ങളുടെ മുന്‍ഭാഗത്ത് റോഡില്‍നിന്ന് മൂന്നുമീറ്റര്‍ ഒഴിച്ചിടണം. മറ്റുഭാഗങ്ങളിലും മൂന്നുമീറ്റര്‍ വിടണമെന്നത് രണ്ടുമീറ്ററായി കുറച്ചു. പഞ്ചായത്തുകളില്‍ വിജ്ഞാപനം ചെയ്യാത്ത ആറുമീറ്ററില്‍ താഴെ വീതിയുള്ള റോഡുകള്ക്കരികിലെ വീടുകള്‍ക്ക് മൂന്നുമീറ്ററിന് പകരം രണ്ടുമീറ്റര്‍ വിട്ടാല്‍മതി.
കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി മൂന്നുതവണയായി ഒമ്ബതുവര്ഷമായിരുന്നത് രണ്ടുതവണയായി 10 വര്‍ഷമാക്കി. അതായത് ഒരിക്കല്‍ കിട്ടിയ പെര്മിറ്റി...
വീട് പണിക്ക് ആവിശ്യാമായ പ്ലോട്ട് തിരഞ്ഞെടുക്കുബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. പ്ലോട്ടിന്റെ ഷേപ്പ് പരമാവധി സമചതുരാകൃതി ആയിരിക്കൻ ശൃമിക്കുക.. നീളമോ വീതിയോ കൂടിയ പ്ലോട്ടാണെങ്കില്‍ ഭിത്തി നീളം കൂടുകയും Living, Dining പോലുള്ള കോമൺ ഏരിയയിക്ക് കൂടുതൽ സ്ഥലം വേണ്ടി വരുകയും ചെയ്യും..
2.. പ്ലോട്ടിലെ മണ്ണിന്റെ സ്വഭാവം തിരിച്ചറിയണം. കള്ളിമണ്ണോ മണലോ പോലുള്ള സ്ഥലങ്ങളില്‍ അടിത്തറ പണിക്ക് കൂടുതൽ തുക ചിലവാകും..
3.. പ്ലോട്ടിനെ വെള്ളപ്പൊക്കം ബാധിത പ്രദേശങ്ങള്‍ ആണോ എന്ന് തിരക്കണം..
4.. പ്ലോട്ടില്‍ വൈദ്യുതിയും വെള്ളവും ഉറപ്പാക്കണം..
5.. പ്ലോട്ട് വയൽ പ്രദേശം നികത്തിയത് ആണെങ്കില്‍ ഉറപ്പുള്ള അടിത്തറ വരെ foundation പണി നീണ്ടുപോകും. ഇത് ചിലവ് 30%വരെ ഉയരാനും കാരണം ആകും..
6.. നേരത്തെ തീരുമാനിച്ച പ്ലാനും ആയി പ്ലോട്ടിനെ സമീപിക്കാതിരിക്കുക..
7..റോഡ് ലെവല്‍ നിന്...