പുതിയ കെട്ടിട നിര്‍മാണച്ചട്ടം പ്രാബല്യത്തില്‍ ; പ്രധാന നിര്‍ദേശങ്ങള്‍ (2019)

Home / News
പുതിയ കെട്ടിട നിര്‍മാണച്ചട്ടം പ്രാബല്യത്തില്‍ ; പ്രധാന നിര്‍ദേശങ്ങള്‍ (2019)
10 Mar, 2023

പുതിയ കെട്ടിട നിര്‍മാണച്ചട്ടം പ്രാബല്യത്തില്‍ ; പ്രധാന നിര്‍ദേശങ്ങള്‍ (2019)

പുതുതായി നിര്‍മിക്കുന്ന കെട്ടിടം 1000 ചതുരശ്രമീറ്റര്‍ വരെയുള്ളതാണെങ്കില്‍ അഗ്‌നിരക്ഷാസേനയുടെ എതിര്‍പ്പില്ലാരേഖ ആവശ്യമില്ല. പുതിയ കെട്ടിട നിര്‍മാണ ചട്ടത്തിലാണ് ഈ മാറ്റം. അഗ്‌നിരക്ഷാ സംവിധാനമുണ്ടെന്ന് തദ്ദേശഭരണകൂടം ഉറപ്പുവരുത്തിയാല്‍ മതി. വ്യവസായ സ്ഥാപന കെട്ടിടങ്ങളുടെ മുന്‍ഭാഗത്ത് റോഡില്‍നിന്ന് മൂന്നുമീറ്റര്‍ ഒഴിച്ചിടണം. മറ്റുഭാഗങ്ങളിലും മൂന്നുമീറ്റര്‍ വിടണമെന്നത് രണ്ടുമീറ്ററായി കുറച്ചു. പഞ്ചായത്തുകളില്‍ വിജ്ഞാപനം ചെയ്യാത്ത ആറുമീറ്ററില്‍ താഴെ വീതിയുള്ള റോഡുകള്‍ക്കരികിലെ വീടുകള്‍ക്ക് മൂന്നുമീറ്ററിന് പകരം രണ്ടുമീറ്റര്‍ വിട്ടാല്‍മതി. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി മൂന്നുതവണയായി ഒമ്ബതുവര്‍ഷമായിരുന്നത് രണ്ടുതവണയായി 10 വര്‍ഷമാക്കി. അതായത് ഒരിക്കല്‍ കിട്ടിയ പെര്‍മിറ്റിന് അഞ്ചുവര്‍ഷം കാലാവധിയുണ്ടാകും. പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടത്തിനും മഴവെള്ളസംഭരണി നിര്‍ബന്ധമാക്കി. 150 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള വീടുകള്‍ക്കും നൂറുമീറ്ററില്‍ കൂടുതലുള്ള വാണിജ്യകെട്ടിടങ്ങള്‍ക്കും മാത്രം സംഭരണിയെന്ന നിബന്ധന എടുത്തുകളഞ്ഞു. വീടുകളാണെങ്കില്‍ ഒരു ചതുരശ്രമീറ്ററിന് 25 ലിറ്ററും വാണിജ്യകെട്ടിടമാണെങ്കില്‍ 50 ലിറ്ററും ശേഷിയുള്ള മഴവെള്ളസംഭരണി വേണം


വാഹന പാര്‍ക്കിങ്


മുമ്ബ് കണക്കാക്കിയിരുന്നത് തറവിസ്തീര്‍ണം അടിസ്ഥാനമാക്കി. ഒരുവാഹനം പാര്‍ക്ക് ചെയ്യുന്നതിന് 2.70 മീറ്റര്‍ വീതിയില്‍ സ്ഥലം മാറ്റിവെച്ചാല്‍ മതിയായിരുന്നു.ഇനി മൊത്തം നിര്‍മിത വിസ്തൃതി നോക്കും. പാര്‍ക്കിങ്ങിന് അഞ്ചിലൊന്നോളം അധികംസ്ഥലം കണ്ടെത്തേണ്ടിവരും
ഒരു വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മൂന്നുമീറ്റര്‍ നിര്‍ബന്ധമാകും. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വണ്‍വേയാണെങ്കില്‍ മൂന്നരമീറ്ററും ടുവേയാണെങ്കില്‍ അഞ്ചരമീറ്ററും പാര്‍ക്കിങ്ങിന് വേണ്ട വീതിയായി കണക്കാക്കും. മുമ്ബില്‍ നിര്‍ത്തിയിട്ട വാഹനം എടുക്കാതെ പിറകിലെ വാഹനത്തിന് മാറാനാവില്ലെന്ന പ്രശ്നം പരിഹരിക്കാനാണിത്.


കൈവശ സര്‍ട്ടിഫിക്കറ്റ്


മുമ്ബ്കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം അപേക്ഷ നല്‍കി 15 ദിവസത്തിനകം നല്‍കണം.ഇനി അപേക്ഷ നല്‍കി 30 ദിവസത്തിനകം നല്‍കിയാല്‍മതി


കെട്ടിടങ്ങള്‍ തമ്മിലുള്ള അകലം

മുമ്ബ് കണക്കാക്കിയിരുന്നത് ഫ്ളോര്‍ ഏരിയമാത്രംഇനി പോര്‍ച്ചും കെട്ടിട വിസ്തീര്‍ണവുംകൂടി ഉള്‍പ്പെടുത്തും. ഇതോടെ നിര്‍മിതവിസ്തൃതി 10 ശതമാനത്തോളം കൂടുതലായി കണക്കാക്കപ്പെടും


റോഡിന്റെ വീതി


മുമ്ബ് വ്യവസായ-വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ എത്ര വലുതായാലും അതിലേക്കുള്ള റോഡിന് ആറുമീറ്റര്‍വരെ മതിയായിരുന്നുഇനി 700 ചുതുരശ്ര മീറ്ററില്‍ താഴെയെങ്കില്‍ 3.60 മീറ്റര്‍ വീതി മതിയെന്ന നിബന്ധന തുടരും. അതിലും വലുതെങ്കില്‍ ഏഴുമീറ്റര്‍12,000 ചതുരശ്ര മീറ്ററിലധികമാണ് കെട്ടിടവിസ്തീര്‍ണമെങ്കില്‍ 10 മീറ്റര്‍ വീതിയുള്ള റോഡ് നിര്‍ബന്ധം.


ഓഡിറ്റോറിയത്തിലേക്കുള്ള വഴി

മുമ്ബ് അഞ്ച് മീറ്റര്‍ മാത്രംഇനി 700 ചതുരശ്ര മീറ്ററില്‍ കൂടുതലാണ് വിസ്തീര്‍ണമെങ്കില്‍ ഏഴുമീറ്റര്‍ വീതി വേണം